കണ്ണൂർ: കണ്ണൂരിൽ ഗുണ്ടാ അക്രമത്തിൽ ഒരാൾക്ക് പരുക്കേറ്റ സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു.ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റഡപ്പയിലെ അസനാപുരത്ത് ഹൗസിൽ കരിമ്പുലിയെന്ന് വിളിക്കുന്ന എ.പി.അമീറിനെയാണ് (44) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
ഒന്നിച്ച് മദ്യപിച്ച ശേഷം മത്സ്യവ്യാപാരിയെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിലെ ഒന്നാം പ്രതിയാണ് അമീർ. കഴിഞ്ഞ മാസം നാലിന് വൈകീട്ട് ആറു മണിക്ക് പരാതിക്കാരനായ ഹാഷീമും പ്രതികളും ചേർന്ന് കക്കാട് പെട്രോൾ പമ്പിന് പിറകിൽ വെച്ച് മദ്യപിക്കവെ അമീർ ബിയർ കുപ്പി കൊണ്ട് ഹാഷീമിന്റെ തലക്കടിച്ച് വീഴ്ത്തി 29,500 രൂപ കവർന്ന് കേസിലാണ് അറസ്റ്റ് കരിമ്പുലിയെന്ന് വിളിക്കപ്പെടുന്ന അമിർ നേരത്തെയും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |