പരവൂർ : ചാത്തന്നൂർ -പരവൂർ -പാരിപ്പള്ളി റോഡിന് 22 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗതാഗത വകുപ്പിന് സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതി പ്രകാരമാണ് ചാത്തന്നൂരിൽ നിന്ന് പരവൂർ വഴി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പാതയ്ക്ക് തുക അനുവദിച്ചത്.
കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ ഈ റോഡിന് 10 കോടി അനുവദിച്ചിരുന്നു. അതിന്റെ പ്രാരംഭ നടപടികൾ നടക്കുമ്പോഴാണ്
22 കോടികൂടി ലഭിക്കുന്നത്. ചാത്തന്നൂർ തിരുമുക്കിൽ നിന്ന് അരംഭിക്കുന്ന റോഡ് പരവൂർ തെക്കുംഭാഗത്തും, പാരിപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് പരവൂർ പൊഴിക്കര വരെയും എത്തിച്ചേരുന്ന രീതിയിലായിരിക്കും നിർമ്മാണമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |