SignIn
Kerala Kaumudi Online
Saturday, 27 April 2024 10.27 PM IST

മർത്യജന്മങ്ങൾക്ക് മുക്തി

kk

ശ്രീരാമൻ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് . ശ്രീരാമന്റെ നക്ഷത്രമായ പുണർതം നക്ഷത്രങ്ങളിൽ ഏഴാംനക്ഷത്രമാണ്. രാമായണം ഏഴുകാണ്ഡങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ശ്രീരാമന്റെ
വനവാസകാലം, രണ്ട് ഏഴുവർഷങ്ങളിലായിരുന്നു (7 +7=14). ശ്രീരാമൻ സുഗ്രീവന് തന്റെ അപരിമേയമായ ശക്തി തെളിയിച്ചു കൊടുത്തത് സപ്തസാലങ്ങളിലായിരുന്നു ( ഏഴ് വൃക്ഷങ്ങൾ ). ശ്രീരാമൻ രാവണനോടുയുദ്ധം ചെയ്തത് ഏഴ് ദിനങ്ങളിലായിരുന്നു.

സപ്തർഷി രാമായണം ഏഴുമഹർഷികളാൽ വിരചിതമാണ്. സുന്ദരകാണ്ഡം ഏഴ് സർഗങ്ങളോടു കൂടിയതാണ്. ലവ- കുശന്മാർ രാമായണത്തെ സപ്തസ്വരങ്ങളിൽ സംഗീതാത്മകമായി പാടി അവതരിപ്പിച്ചിരിക്കുന്നു. സപ്താക്ഷരീരാമമന്ത്രമാണ് 'ഓം രാഘവായ നമ' ഏഴുമാസങ്ങളിൽ തുടർച്ചയായി ഭക്തിപൂർവം രാമായണം പാരായണം ചെയ്യുന്നവർക്ക് ജാതകത്തിലെ സപ്തമത്തിലെ കളത്രദോഷങ്ങളാകെ മാറുമെന്നാണ് അഭിജ്ഞമതം ! ഇത്തരത്തിൽ ഏഴ് എന്ന സംഖ്യ രാമായനാമൃതത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഇത്തരത്തിൽ സവിശേഷതകൾക്കും സവിശേഷതയായി പ്രശോഭിക്കുന്ന രാമകഥ വിഭ്രമജനകമായ ജീവിതത്തിന്റെ വിഹ്വലതകളിൽനിന്നും വിമലമായ ആത്മാനുഭൂതിയുടെ സവിശേഷതകളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ഊഷരമായ ഗതിപതനങ്ങളിൽനിന്നും ഊഷ്മളമായ ഗതിസുഷമയിലേക്ക് ജീവിതഗരിമയിലേക്ക് നമ്മെ ആനയിയ്ക്കുന്ന രാമകഥ ഭാരതീയ ജീവിതത്തിന്റെ ആത്മീയഉയർച്ചയ്ക്കും ഭൗതികവളർച്ചയ്ക്കും അവിസ്മൃതമായ സംഭാവനകളാണ് നൽകിയിട്ടുള്ളത് .
ഭ്രാന്തമായ ഭൗതികതയുടെ വിലക്ഷണതകളിൽ മുങ്ങിത്താഴാതെ ജീവിതത്തിന്റെ സുകൃതമറിയാൻ , സത്യാന്വേഷണം നടത്താൻ, ആത്മപരിശോധന ചെയ്യാൻ അദ്ധ്യാത്മ രാമായണത്തിന്റെ അന്തർധാര ആരെയും സ്വാധീനിക്കും. അദ്ധ്യാത്മ പ്രദീപകവും അത്യന്തം രഹസ്യവുമായ അദ്ധ്യാത്മരാമായണം മൃത്യുശാസന പ്രോക്തമാണെന്നു മാത്രമല്ല, അദ്ധ്യയനം ചെയ്യുംതോറും മർത്യജന്മികൾക്കെല്ലാം ഇജ്ജന്മം തന്നെ മുക്തിസിദ്ധിയ്ക്കുമെന്നത് അസന്നിഗ്ദ്ധമാണെന്ന് രാമായണകർത്താവുതന്നെ ഉദ്‌ബോധിപ്പിക്കുന്നു. അത്യുദാരമായ സ്‌നേഹം, അതിമോഹനമായ ത്യാഗം, ആത്മഹർഷനിലീനമായ പരസ്പരബന്ധം, എന്നിവയുടെയെല്ലാം വാങ്മയചിത്രമാണ് രാമായണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.