ബെർലിൻ : യുക്രെയിനിൽ അധിനിവേശം തുടങ്ങിയതിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഒറ്റക്കെട്ടാണ്. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധങ്ങളാണ് യു.എസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഭക്ഷണ പദാർത്ഥത്തിലും റഷ്യയ്ക്ക് ഉപരോധം തീർത്തിരിക്കുകയാണ് ജർമ്മനിയിലെ ഒരു സൂപ്പർ മാർക്കറ്റ് ശൃംഖല.
ജർമ്മനിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ എഡെകയാണ് തങ്ങളുടെ സാൻഡ്വിച് ഐസ്ക്രീമിൽ നിന്ന് റഷ്യയെ പുറത്താക്കിയിരിക്കുന്നത്. ഏറെ പ്രശസ്തമായ സാൻഡ്വിച് ഐസ്ക്രീമിന്റെ ' മോസ്കോ " എന്ന പേര് ' കീവ് " എന്നാക്കിയാണ് സൂപ്പർ മാർക്കറ്റ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രെയിൻ ജനതയോടുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് റഷ്യൻ തലസ്ഥാനത്തെ ഐസ്ക്രീമിൽ നിന്ന് പുറത്താക്കിയത്.
ഉപഭോക്താക്കൾക്ക് കീവ് ഐസ്ക്രീമുകൾ മാത്രമേ ഇനി ലഭിക്കൂ. മോസ്കോ എന്ന പായ്ക്കറ്റിലുള്ള ഐസ്ക്രീമുകളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞു. ഇതാദ്യമായാല്ല ഭക്ഷണ പദാർത്ഥങ്ങളുടെ പേരിൽ നിന്ന് റഷ്യയെ പുറത്താക്കുന്നത്.
നേരത്തെ, പാരീസ് അടക്കമുള്ള ഫ്രഞ്ച് നഗരങ്ങളിലെ റെസ്റ്റോറന്റുകളിൽ പൊട്ടറ്റോ ഫ്രൈസ്, ചീസ്, തൈര്, ഗ്രേവി തുടങ്ങിയവ കൊണ്ട് പാകം ചെയ്തെടുക്കുന്ന ' പുട്ടിൻ ( Poutine ) " എന്ന ഫ്രഞ്ച് - കനേഡിയൻ വിഭവത്തിന്റെ പേര് ഫ്രൈസ് - ചീസ് എന്നൊക്കെയാക്കി മാറ്റിയിരുന്നു. ഉച്ചരിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരുമായുള്ള സാമ്യത്തെ തുടർന്നായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |