വടകര: രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനമറിയിച്ച് ബി.ജെ.പി വടകര മണ്ഡലം കമ്മിറ്റി 'അഭിനന്ദൻ യാത്ര' നടത്തി. വടകര അടക്കാത്തെരു എസ്.ജി.എം.എസ്.ബി സ്കൂൾ പരിസരത്തു നിന്നാരംഭിച്ച യാത്ര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസൻ, സംസ്ഥാന കൗൺസിൽ അംഗം പി. വിജയബാബു, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിജയലക്ഷ്മി, കൗൺസിലർമാരായ സിന്ധു.പി.കെ, സുരക്ഷിത ടി.പി, നിഷ മിനീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് എ.വി.ഗണേശൻ, മണ്ഡലം ജനറൽ സെക്രട്ടറി സി.പി.ചന്ദ്രൻ, മഹിളാ മോർച്ച പ്രസിഡന്റ് സജിത മണലിൽ, എസ്.സി മോർച്ച പ്രസിഡന്റ് അഖില തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |