SignIn
Kerala Kaumudi Online
Friday, 26 April 2024 4.19 PM IST

കെട്ടിട നമ്പർ തട്ടിപ്പ്: ബി.ജെ.പി സപ്തദിന സത്യാഗ്രഹത്തിന് ഇന്ന് സമാപനം

bjp

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹ സമരം ഇന്ന് സമാപിക്കും. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് സത്യാഗ്രഹത്തിന് നേതൃത്വം നൽകും.

ഇന്നലെ ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടന്ന സമരത്തിന് കൗൺസിലർ അനുരാധ തായാട്ട് നേതൃത്വം നൽകി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ ഉദ്ഘാടനം ചെയ്തു. അഴിമതിക്ക് പിന്തുണ നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ ഷാൻ കട്ടിപ്പാറ, കെ.രജിനേഷ് ബാബു, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, ജില്ലാ കമ്മിറ്റി അംഗം എം.സരേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിഷാൽ, ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, ജില്ലാ കമ്മിറ്റി അംഗം എ.വി.മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു. കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ്, കൗൺസിലർമാരായ എൻ.ശിവപ്രസാദ്, സി.എസ്.സത്യഭാമ, രമ്യ സന്തോഷ്, സരിത പറയേരി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.