കൊല്ലം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ പെൻഷൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10ന് രാവിലെ 11 ന് ഗൂഗിൾ മീറ്റ് വഴിയും വൈകിട്ട് മൂന്നോടെ കൊല്ലം പി.എഫ് ഓഫീസിൽ നേരിട്ടുമാണ് അദാലത്ത്. പരാതികൾ മൊബൈൽ നമ്പർ, പി.പി.ഒ നമ്പർ എന്നിവ സഹിതം നിധി ആപ്കേ നികട്, പബ്ലിക് റിലേഷൻ ഓഫീസർ, ഇ.പി.എഫ്.ഒ, റീജിയണൽ ഓഫിസ്, കൊല്ലം വിലാസത്തിൽ ആഗസ്റ്റ് 5ന് മുമ്പ് അയക്കണം. കോടതിയുടെ പരിഗണനയിലുള്ളതും, നിലവിലുള്ള പെൻഷൻ സ്കീമിന് പുറമെയുള്ള പരാതികളും പരിഗണിക്കില്ല. ഫോൺ: 0474 2767645, 0474 2751872.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |