പാലക്കാട്: കോയമ്പത്തൂർ ദേശീയപാതയിൽ നിന്നും കോഴിക്കോട്ടേക്ക് പുതുതായി രൂപകല്പന ചെയ്ത ഗ്രീൻഫീൽഡ് ദേശീയപാതയുടെ സർവ്വേ രേഖകൾ തികച്ചും വികൃതമാണെന്ന് ജില്ലാ സമര സമിതി പറഞ്ഞു. കോയമ്പത്തൂർ പാതയിൽ മരുതറോഡ് നിന്നാണ് പുതിയ പാത തുടങ്ങുന്നത്. മലമ്പുഴ മണ്ഡലത്തിൽ പാത കടന്നുപോകുന്ന അഞ്ച് പഞ്ചായത്തുകളിലെ വീടും സ്ഥലങ്ങളും നഷ്ടപ്പെടുന്ന മുഴുവൻ പേരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം. മലമ്പുഴ മണ്ഡലത്തിലെ ആറ് പഞ്ചായത്തിലെ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകുന്നതിനായി ജോയിന്റ് കൺവീനർമാരായി ഷൈജു സത്യൻ, പി.കെ.വാസു, എം.എൻ.സ്വാമിനാഥൻ, ജി.തങ്കണി, എ.എൻ.രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. ജനങ്ങളുടെ പരാതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, വി.കെ.ശ്രീകണ്ഠൻ എം.പി, എ.പ്രഭാകരൻ എം.എൽ.എ എന്നിവർക്ക് നൽകിയിട്ടുണ്ടെന്ന് ചെയർമാൻ ആർ.വിഷ്ണുദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |