ബർമിംഗ്ഹാം : 72 രാജ്യങ്ങൾ പങ്കെടുക്കുന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ളണ്ടിലെ ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകളോടെ കൊടിയേറ്റം.മത്സരങ്ങൾ ഇന്ന് തുടങ്ങും. ആഗസ്റ്റ് എട്ടിനാണ് സമാപനം.
ബർമിംഗ്ഹാമിലെ 15 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന സമാപനച്ചടങ്ങുകൾ നടക്കുന്ന അലക്സാണ്ടർ സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് നടക്കുന്നത്. അത്ലറ്റിക്സ്,അക്വാട്ടിക്സ് ,ബാഡ്മിന്റൺ,ബാസ്കറ്റ്ബാൾ ,ബീച്ച് വോളിബാൾ ,ബോക്സിംഗ്, ക്രിക്കറ്റ്, സൈക്ളിംഗ്, ജിംനാസ്റ്റിക്സ്, ജൂഡോ,ഫീൽഡ് ഹോക്കി,ലോൺബാൾസ്,നെറ്റ്ബാൾ,പാരാ പവർലിഫ്റ്റിംഗ്, റഗ്ബി,സ്ക്വാഷ്,ടേബിൾ ടെന്നിസ്,ട്രയാത്ത്ലൺ,വെയ്റ്റ്ലിഫ്ടിംഗ്, റെസ്ലിംഗ് എന്നിങ്ങനെ 20 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഈ ഇനങ്ങളിലായി 280 വ്യത്യസ്ത മത്സര ഇവന്റുകളുണ്ട്. 5054 കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരയ്ക്കാനെത്തുകയെന്നാണ് അവസാന വിവരം. 439കായികതാരങ്ങളുമായി ആതിഥേയരായ ഇംഗ്ളണ്ടാണ് ഏറ്റവും വലിയ സംഘത്തെ അണിനിരത്തുന്നത്.ആസ്ട്രേലിയ 427 താരങ്ങളുമായി രണ്ടാമതുണ്ട്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഇന്ന് ലോൺബാൾ ഇന്ത്യ Vs ന്യൂസിലാൻഡ് ഉച്ചയ്ക്ക് ്1 മണിമുതൽ ഇന്ത്യ Vs സ്കോട്ട്ലാൻഡ് വൈകിട്ട് 4 മുതൽ ഇന്ത്യ Vs മലേഷ്യ രാത്രി 7.30 മുതൽ ഇന്ത്യ Vs ഫാൽക്കൺ ഐലാൻഡ രാത്രി 10.30 മുതൽ ബാഡ്മിന്റൺ ഇന്ത്യ Vs പാകിസ്ഥാൻ മിക്സഡ് ടീം വൈകിട്ട് 6.30 മുതൽ ഹോക്കി ഇന്ത്യ Vഘാന വൈകിട്ട് 6.30 മുതൽ ടേബിൾ ടെന്നിസ് ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ഉച്ചയ്ക്ക് രണ്ട് മുതൽ ഇന്ത്യ Vs ബാർബഡോസ് വൈകിട്ട് 4.30 മുതൽ ഇന്ത്യ Vs ഫിജി രാത്രി 7.30 മുതൽ ക്രിക്കറ്റ് ഇന്ത്യ Vs ആസ്ട്രേലിയ വൈകിട്ട് 3.30 മുതൽ സോണി ടെൻ ചാനൽ നെറ്റ്വർക്കിൽ ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |