വിനീത്കുമാർ,ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജൻ ആന്റണി സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന സൈമൺ ഡാനിയേൽ ആഗസ്റ്റ് 19ന് തിയേറ്ററിൽ. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുര്യാക്കോസ് രചനയും നിർമ്മാണവും നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസ്റ്റിൻ ജോസ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വരുൺകൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആൻ അമിയും സച്ചിൻ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് . പ്രൊഡക്ഷൻ കൺട്രോളർ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. കലാസംവിധാനം ഇന്ദുലാൽ കാവീട്. സൗണ്ട് മിക്സിങ് ഫസൽ ബക്കർ. കളറിങ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് ജീസ് ജോസ്, ഡോൺ ജോസ്. പി. ആർ ൽ ഒ എം.കെ ഷെജിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |