SignIn
Kerala Kaumudi Online
Friday, 26 April 2024 2.46 PM IST

രോമാഞ്ചം അനുഭവപ്പെടുന്ന സംഭവങ്ങളുണ്ടാകും, ജീവിതനിലവാരം വർദ്ധിക്കും, അറിയാം നിങ്ങളുടെ ഈ ആഴ്ച

astr

അശ്വതി: അനാവശ്യകാര്യങ്ങളിൽ ഇടപെട്ട് കഷ്ടനഷ്ടങ്ങളിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ വ്യാപാരത്തിൽ പണം മുടക്കും. തൊഴിലിൽ ചില പ്രശ്നങ്ങൾ ഉത്ഭവിക്കും.

ഭരണി: ഭരണകാര്യങ്ങളിൽ ഏതുകാര്യവും ആലോചിച്ചു മാത്രം ഇടപെടും. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തും. സാമ്പത്തികനിലയും അഭിമാനവും നിലനിറുത്തുന്നതിന് പരിശ്രമിക്കും.

കാർത്തിക: കാരണം കാണിക്കാതെയും പറയാതെയും എതിരാളികളെ നിഷ്‌ക്രിയരാക്കാനുള്ള നീക്കം പരാജയപ്പെടും. ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും.

രോഹിണി: രോമാഞ്ചം അനുഭവപ്പെടുന്ന സംഭവങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ അനുകൂലമായ വിധി ലഭിക്കും. കലാസാഹിത്യ പ്രവർത്തനങ്ങൾ മൂലം വരുമാനവും ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും.

മകയിരം: മക്കളുടെ കാര്യങ്ങളെക്കുറിച്ച് ആശങ്ക വർദ്ധിക്കും. വാഹനാപകടങ്ങൾക്ക് സാദ്ധ്യതയുണ്ടെങ്കിൽ അതിൽ നിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും. തൊഴിൽ രംഗത്ത് ശോഭിക്കും.

തിരുവാതിര: തീരുമാനങ്ങളിൽ ഉടമസ്ഥൻ ഉറച്ചുനില്ക്കുന്നതുമൂലം അന്യരുടെ സൂത്രങ്ങൾ വിലപ്പോകാതെയാകും. സന്താനങ്ങളുടെ ജോലികാര്യങ്ങൾക്ക് ഫലമുണ്ടാവും.

പുണർതം: പുതിയ കൂട്ടുകെട്ടുകൾമൂലം ജോലി സുഗമമാകാനിടയുണ്ട്. വാഹനങ്ങൾ വാങ്ങണമെന്ന ആഗ്രഹം സഫലമാകും. ഗൃഹം മോടിപിടിപ്പിക്കും.

പൂയം: പൂജയ്ക്കായും വഴിപാടുകൾക്കായും നല്ല തുക ചെലവഴിക്കുമെങ്കിലും ജീവിതനിലവാരം വർദ്ധിക്കും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കും.

ആയില്യം: അയൽക്കാരുമായി പിണങ്ങാൻ ഇടയുണ്ട്. പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും. വിദേശനിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും.

മകം: മധുരിക്കുന്ന ഓർമ്മകൾ അയവിറക്കി രസിക്കും. ജോലിയിൽ ആത്മാർത്ഥതയും സമർപ്പണഭാവവും കുറയും. സഹപ്രവർത്തകരെ ഗൗനിക്കാതെ വയ്യ.

പൂരം: പുരാതന ധനം ലഭിക്കും. കൂട്ടുകച്ചവടം ചെയ്ത് സാമ്പത്തിക നഷ്ടം വരും. കുടുംബത്തിൽ സന്താനസൗഭാഗ്യമുണ്ടാകും.

ഉത്രം: ഉത്തരവാദിത്വം വർദ്ധിച്ച ജോലിയിൽ പ്രവേശിക്കും. വിദേശ രാജ്യങ്ങൾ സന്ദർശിക്കും. യോഗ പരിശീലിക്കും.

അത്തം: അത്താണി പോലെ വിശ്രമകേന്ദ്രം നിർമ്മിക്കും. വിരുന്നുകാരുടെ ആഗമനം.

ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. ഭരണകാര്യങ്ങളിൽ ശോഭിക്കും. തസ്കര ഭീതി, രോഗഭിതി എന്നിവയ്ക്ക് ലക്ഷണമുണ്ട്.

ചോതി: ചോരാതിഭയം, അഗ്നിമൂലം അപകടങ്ങൾ, പ്രണയസാഫല്യം എന്നിവ അനുഭവപ്പെടും. മറവിമൂലം സാമ്പത്തിക നഷ്ടം.

വിശാഖം: വിശേഷ സ്ഥാനമാനലബ്ധി, അന്യദേശവാസം, പുണ്യദേവാലയങ്ങൾ സന്ദർശിക്കൽ, പാചകം, ധ്യാനം എന്നിവ പരിശീലിക്കും.

അനിഴം: അനാവശ്യ ചിന്തകൾ മൂലം ഉറക്കം നഷ്ടപ്പെടും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. സന്താനങ്ങൾ മത്സരപരീക്ഷകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കും.

തൃക്കേട്ട: തൃപ്പടിമേൽ പട്ടുകോണം, മഞ്ഞലാവുമുണ്ട്, നല്ലെണ്ണ, മധുരനാരങ്ങഎന്നിവ പ്രാർത്ഥിച്ച് വയ്ക്കുക. വിനോദസഞ്ചാരം നടത്തും. അപ്രതീക്ഷിത ധനം.

മൂലം: മൂർത്തികൾക്കായി വഴിപാടും പൂജയും നടത്തും. സന്താനങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. ദിനചര്യകളിൽ കാര്യമായ വ്യതിയാനം.

പൂരാടം: പുരാതന ധനം ലഭിക്കൽ, സത്‌സംഗം, വിശേഷ സ്ഥാനലബ്ധി, പ്രവർത്തനവിജയം എന്നിവയ്ക്ക് ലക്ഷണമുണ്ട്.

ഉത്രാടം: ഉത്രാടം നക്ഷത്രക്കാർ തൊടുന്നതെല്ലാം കുറുന്തോടി നടന്ന് പോകൽ, ധർമ്മദൈവപ്രീതി, ആജ്ഞാശക്തി, ഗൃഹപരിഷ്കാരം, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടും.

തിരുവോണം: തിരക്കഥയെഴുതിയ ഉടനെ പ്രശസ്തിയിലെത്തും. പുണ്യദേവാലയ ദർശനം, സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും.

അവിട്ടം: അവിശ്വസിക്കാൻ പാടുള്ളതല്ലായെങ്കിലും ചില സംശയങ്ങൾ മനസിലിട്ട് നോക്കൽ, വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ, നവീന വസ്‌ത്രാഭരണലബ്ധി എന്നിവ ഫലമാകുന്നു.

ചതയം: ചന്തമേറുന്ന വീട് നഷ്ടപ്പെടാൻ സാദ്ധ്യത, വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കൽ. വിരുന്നു സത്കാരം നടത്തും.

പൂരുരുട്ടാതി: പൂർത്തീകരിക്കാൻ കഴിയാത്ത വീടിനെക്കുറിച്ച് ഓർമ്മകൾ ഓടിനടക്കും. ഗൃഹനിർമ്മാണം ഉടനെ പുനരാരംഭിക്കും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനം കൊള്ളും.

ഉത്രട്ടാതി: ഉദര നിമിത്തം ബഹുവിധ വിളകൾ നന്നായി കൃഷിചെയ്തെടുക്കുന്ന പ്രവൃത്തികളിലേർപ്പെടും. വിദ്വൽസദസുകളിലും സാംസ്കാരിക ചടങ്ങുകളിലും പങ്കെടുത്ത് സദസ്യരുടെ ആദരവും ബഹുമാനവും പിടിച്ചുപറ്റും.

രേവതി: രേഖാചിത്രം, പൂത്തിരി ആഘോഷം, വിശേഷ സ്ഥാനലബ്ധി, വിനോദയാത്ര നീട്ടിവയ്ക്കൽ, പരീക്ഷാദികളിൽ സമുന്നത വിജയം എന്നിവ അനുഭവപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.