തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിലെ മലയോരമേഖലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. എല്ലാവിധ ഓഫ് റോഡ് ട്രക്കിംഗ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മത്സ്യബന്ധനങ്ങൾ, ബോട്ടിംഗ് എന്നിവ താത്കാലികമായി നിരോധിച്ചു. മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് ഹൈറേഞ്ചിൽ പല മേഖലകളിലും ഗതാഗതം മുടങ്ങി. പീരുമേട് താലൂക്കിൽ ദേശീയപാതയിൽ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2372.32 അടിയെത്തി. ആകെ സംഭരണ ശേഷിയുടെ 66.26 ശതമാനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |