SignIn
Kerala Kaumudi Online
Friday, 26 April 2024 4.22 PM IST

ദേശീയ പതാക ഞാൻ പ്രൊഫെെൽ ചിത്രമാക്കി, നിങ്ങളും ഇതുപോലെ ചെയ്യൂവെന്ന് പ്രധാനമന്ത്രി; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങൾ

modi

ന്യൂഡൽഹി: സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ ദേശീയ പതാക പ്രൊഫെെൽ ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്നെ ആരംഭിച്ച 'ഹർ ഘർ തിരംഗ' കാമ്പയിന്റെ ഭാഗമായാണ് ദേശീയ പതാക പ്രൊഫെെൽ ചിത്രമാക്കിയത്.

സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫെെൽ ചിത്രമായി ഉപയോഗിക്കാൻ നേരത്തെ മോദി ആഹ്വാനം ചെയ്‌തിരുന്നു. ഓഗസ്റ്റ് രണ്ടു മുതൽ 15 വരെയാണ് ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ ആഹ്വാനം ചെയ്‌തത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ മൂന്നു ദിവസം പതാക ഉയർത്താനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

'ഇന്ന് വളരെയേറെ പ്രത്യേകതയുള്ള ദിനമാണ്. ഞാൻ എന്റെ സോഷ്യൽ മീഡിയ പേജുകളിലെ പ്രൊഫെെൽ ചിത്രം മാറ്റി, നിങ്ങളോട് ഇങ്ങനെ ചെയ്യാൻ അഭ്യർത്ഥിക്കുന്നു'- മോദി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി മുതൽക്കെ തന്നെ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലെ പ്രൊഫെെൽ ചിത്രങ്ങൾ മാറ്റിക്കൊണ്ട് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പേജുകളിലെ ഡി.പിയോടൊപ്പം ദേശീയ പതാക വരുന്ന ഫ്രെയിമുകളാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്.

'മൻ കീ ബാത്ത്' റേഡിയോ പ്രഭാഷണത്തിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ മൂന്നു ദിവസം പതാക ഉയർത്താനും രണ്ടാഴ്ച സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ആഹ്വാനം ചെയ്‌തത്. ത്രിവർണ്ണ പതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് പ്രണാമം. വലിയ വിപ്ലവകാരിയായിരുന്ന മാഡം കാമയെയും ഓർക്കുന്നുവെന്നും മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, NARENDRA MODI, PROFILE PICTURE, PM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.