തിരുവനന്തപുരം: വ്യാജ വാട്സപ്പ് സന്ദേശം വഴി തന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസിന് പരാതി നൽകി മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്സപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടർമാർക്ക് മെസേജ് വന്നത്. തനിക്കൊരു സഹായം വേണമെന്നും ആമസോൺ ജി പേ പരിചയമുണ്ടോയെന്നും ചോദിച്ചാണ് മെസേജ് വരുന്നത്. തട്ടിപ്പെന്ന് മനസിലായതോടെ ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഇവർ മന്ത്രിയെ അറിയിച്ചു. മുമ്പും സമാനരീതിയിൽ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. പരാതി നൽകിയതോടെയാണ് താത്ക്കാലികമായി നിലച്ചത്. 9572672533 എന്ന നമ്പരിൽ നിന്നാണ് വാട്സാപ്പ് സന്ദേശം വരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |