SignIn
Kerala Kaumudi Online
Friday, 26 April 2024 8.46 AM IST

കേരള മീഡിയ അക്കാഡമിയിൽ പി.ജി ഡിപ്ലോമ കോഴ്സ്

kerala-media-academy

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷനു കീഴിൽ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ജേർണലിസം & കമ്മ്യൂണിക്കേഷൻ,ടെലിവിഷൻ ജേർണലിസം,പബ്ലിക് റിലേഷൻസ് & അഡ്വടൈസിംഗ് എന്നീ വിഷയങ്ങളിലാണ് അവസരം.ബിരുദധാരികൾക്കും,അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.28 വയസാണ് പ്രായപരിധി.പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിഭാഗക്കാർക്ക് പ്രായത്തിലും ഫീസിലും ഇളവുണ്ടാകും.ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.ഇന്റേൺഷിപ്പും,പ്രാക്ടിക്കലുമുൾപ്പെടെ ഒരുവർഷമാണ് കോഴ്സിന്റെ ദൈർഘ്യം.പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപയും,മറ്റുളളവർക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്.ഓൺലൈൻ അല്ലെങ്കിൽ ബാങ്ക് മുഖേന പണമടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.വിവരങ്ങൾക്ക് 0484-2422275,ഇ-മെയിൽ:kmaadmission2022@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA MEDIA ACADEMY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.