SignIn
Kerala Kaumudi Online
Friday, 26 April 2024 7.54 PM IST

ശിവകാർത്തികേയന് നായിക അദിതിയും വില്ലൻ മിഷ്കിനും

ad

ശിവകാർത്തികേയനെ നായകനാക്കി മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി ഷങ്കർ നായിക. സംവിധായകൻ ഷങ്കറിന്റെ മകളായ അദിതി റിലീസിന് ഒരുങ്ങുന്ന കാർത്തി ചിത്രം വിരുമനിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സംവിധായകൻ മിഷ്കിൻ ആണ് ചിത്രത്തിലെ പ്രതിനായകൻ. മഡോണി അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. വിധു അയ്യണ്ണ ആണ് ഛായാഗ്രഹണം. ഭരത് ശങ്കർ സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ഡോക്ടറിനു ശേഷം നൂറുകോടി ക്ളബിൽ ഇടംപിടിച്ച ശിവകാർത്തികേയൻ ചിത്രമാണ് ഡോൺ .അയലാൻ എന്ന ചിത്രവും ശിവകാർത്തികേയൻ നായകനായി റിലീസിന് ഒരുങ്ങുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമാണ് അയലാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADITHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.