പാലക്കാട്: ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കണമെന്ന് ദേശീയ കർഷക സമാജം ആവശ്യപ്പെട്ടു. ഡാമുകളുടെ നിർമ്മാണ സമയത്തുണ്ടായിരുന്ന ജലത്തിന്റെ സംഭരണ ശേഷി ഇപ്പോഴില്ല. മണ്ണും ചെളിയും നീക്കം ചെയ്യാത്തതാണ് ഇതിനു കാരണം. കുറച്ച് വർഷങ്ങൾക്ക് മുൻപ് മലമ്പുഴയിലും ഈ അടുത്തക്കാലത്തായി മംഗലംഡാമിലും മണ്ണും മണ്ണലും നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. സർക്കാരിന്റെ സമീപനങ്ങൾക്ക് മാറ്റം വരുത്തി ഡാമുകൾ സംരക്ഷിക്കുവാൻ നടപടിയുണ്ടാവണമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യുട്ടീവ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.കെ. രാമദാസ്, ദേവൻ ചെറാപ്പൊറ്റ, എസ്. സുരേഷ്, കെ.എ. രാമകൃഷ്ണൻ, എം.ജി. അജിത്കുമാർ, എസ്.അധിരഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |