SignIn
Kerala Kaumudi Online
Friday, 26 April 2024 8.06 PM IST

അപ്രതീക്ഷിത ധനസഹായം ലഭിക്കുക വഴി നേട്ടം,​ വ്യാപരമേഖലയിൽ പുരോഗതി,​ നിങ്ങളുടെ ഈ ആഴ്ച

vara

അശ്വതി : ആശ്രമം സന്ദർശിക്കുകയും ആത്മീയ പരിപാടികളിൽ സംബന്ധിക്കുകയും ചെയ്യും. കലാസാഹിത്യ പ്രവർത്തനംമൂലം ഗുണാനുഭവം, മിഷ്ടാനഭോജനം എന്നിവ ഫലം.

ഭരണി : ഭഗീരഥ പ്രയത്‌നം ചെയ്ത് പഠിച്ച് നല്ല നിലയിൽ ജോലി സമ്പാദിക്കും. വിദേശ യാത്രമൂലം സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. ഗുരുഭക്തി വർദ്ധിക്കും.

കാർത്തിക : കാരുണ്യ പ്രവർത്തനങ്ങൾ തൽക്കാലം നിറുത്തിവയ്ക്കാനിടയുണ്ട്. ഉന്നത വ്യക്തികളുമായുള്ള പരിചയംമൂലം ഗുണാനുഭവം, അധികാരവർദ്ധിക്കൽ, വഴിപാടുകൾക്കും ഒൗഷധങ്ങൾക്കുമായി ധനവ്യയം എന്നിവ ഫലം.

രോഹിണി : രോഗപ്രതിരോധ ശക്തികൂട്ടുവാനുള്ള ആരോഗ്യമാർഗങ്ങൾ പരിശീലിക്കും. ചെയ്തുപോയ കാര്യങ്ങളെക്കുറിച്ചോർത്ത് മനോവിഷമം അനുഭവപ്പെടും. നവീന വസ്ത്ര രത്‌നാഭരണ ലബ്ധി.

മകയിരം : മടി കാരണം സന്താനങ്ങൾ പരീക്ഷാദികളിൽ ശ്രദ്ധിക്കാത്തതുമൂലം മനോവിഷമം അനുഭവപ്പെടാനിടയുണ്ട്. പന്തുകളി മുതലായവയിൽ അമിത താത്പര്യം.

തിരുവാതിര : തിരുത്താനാവാത്ത അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കാൻ ശ്രദ്ധിക്കണം. ആത്മസുഹൃത്തുക്കളുടെ സഹായം. സർക്കാരിൽനിന്ന് ആനുകൂല്യംലബ്ധി എന്നിവ അനുഭവപ്പെടും.

പുണർതം : പുണ്യ ദേവാലയങ്ങൾ സന്ദർശിക്കുകയും യഥാശക്തി വഴിപാടുകൾ ചെയ്യുകയും ചെയ്യും. ലഹരിപദാർത്ഥങ്ങളിൽ വൈമുഖ്യം. ശത്രുശല്യം. രാജ ബഹുമാനം.

പൂയം : പൂർത്തീകരിക്കാതെ കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനുള്ള ശ്രമം ആത്മാർത്ഥമായി ചെയ്യും. ദേവാലയ സന്ദർശനം. ബന്ധുക്കൾ ശത്രുക്കളെപോലെ പെരുമാറൽ എന്നിവയ്ക്ക് സാധ്യതയുണ്ട്.

ആയില്യം : ആയുസ് കൂടുമെന്ന് ഉറപ്പിൽ കുടുംബത്തിൽ ഹോമാദികൾ നടത്തും. അപ്രതീക്ഷിതമായി ധനം വന്നുചേരും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം എന്നിവ ഉണ്ടാകും.

മകം : മഹാന്മാക്കളെ അവിചാരിതമായി കണ്ടെന്നുവരാനിടയുണ്ട്. കുടുംബ സ്വത്ത് ഭാഗം വയ്ക്കാൻ ആലോചന.

പൂരം : പൂജാദികാര്യങ്ങൾക്കായി ഗൃഹത്തിൽ പൂജാസാമഗ്രികൾ വാങ്ങിക്കും. ദുരിതങ്ങളിൽനിന്ന് ആശ്വാസലബ്ധി.

കടംകൊടുത്ത സംഖ്യ കൃത്യസമയത്ത് തിരികെ ലഭിക്കാതിരിക്കൽ.

ഉത്രം ഉദ്ദിഷ്ട കാര്യസിദ്ധി. ബന്ധുജന സമാഗമം, മൃഗങ്ങളിൽനിന്നും കീടങ്ങളിൽനിന്നും ശല്യം. വിദേശീയ ധനലബ്ധി.

അത്തം : അന്തിമ തീരുമാനം നല്ലതായി വരുന്നതിനാൽ അത് ആഘോഷിക്കും. വാഹനാപകടങ്ങളിൽനിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും. മറവി മൂലം ധനനഷ്ടം.

ചിത്തിര : ചിത്രങ്ങൾകൊണ്ട് ഗൃഹത്തിലെ പ്രധാന മുറികൾ അലങ്കരിക്കും. പുതിയ കൂട്ടുകെട്ട് മൂലം വ്യാപാരങ്ങളിൽ പുരോഗതി വർദ്ധിക്കും.

ചോതി: ചോദിക്കാതെ അകത്തുകടന്നവരെ പുറത്തേക്ക് തന്നെ തിരിച്ചുവിടും.വിദ്യുച്ഛക്തി, വാഹനം, ആയുധങ്ങൾ, വാതകം, രാസപദാർത്ഥങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.

വിശാഖം :വിവിധ പരിപാടികളിൽ സംബന്ധിക്കും. കലാസാഹിത്യ പ്രവർത്തനങ്ങൾകൊണ്ട് വരുമാനവും ബഹുമാനവും വർദ്ധിക്കും. വിദേശഗമനം, യോഗ പരിശീലനം.

അനിഴം : അന്യരുടെ വാക്കുകൾ കേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കുക. സന്താനങ്ങൾക്ക് വിദ്യാപുരോഗതി. പ്രധാനപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. ആശുപത്രി സന്ദർശിക്കും.

തൃക്കേട്ട : തൃപ്തികരമല്ലാത്ത ജോലിയിൽ നിന്ന് പിൻമാറാനിടയുണ്ട്. വിദേശ യാത്ര, ധനവ്യയം, ഭൃത്യജനങ്ങളിൽനിന്ന് മോശമായ അനുഭവം.

മൂലം : മുതിർന്നവരുടെ വാക്കുകൾ കേട്ട് പ്രവർത്തിക്കുന്നത് നന്നായിരിക്കും. സന്തുഷ്ട ദാമ്പത്യം. വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കൽ. കലാമത്സര പരിപാടികളിൽ വിജയം.

പൂരാടം : ആദ്ധ്യാത്മിക പരിപാടികളിൽ സജീവപ്രവർത്തനം. സന്താനങ്ങളുടെ അഭ്യുന്നതിക്കായി അശ്രാന്ത പരിശ്രമം, ഉദ്യോഗക്കയറ്റം.

ഉത്രാടം : ഉദ്ദിഷ്ടകാര്യസിദ്ധി, ഉന്നത വ്യക്തികളുമായി സൗഹാർദ്ദം, വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുക്കും. ലഹരിപദാർത്ഥങ്ങളോട് വിരക്തി അനുഭവപ്പെടും.

തിരുവോണം : തിമിര ശസ്ത്രക്രിയയ്ക്ക് തയ്യാറാകും. ലഭിക്കുമെന്ന് കരുതിയിരുന്ന അംഗീകാരം ലഭിക്കാതിരിക്കൽ, ഭൃത്യ ജനങ്ങളിൽനിന്ന് സഹായ സഹകരണം, മേലധികാരികളിൽനിന്ന് സത്യമറിയാതെ ശിക്ഷ നടപ്പാക്കൽ എന്നിവ പ്രതീക്ഷിക്കാം.

അവിട്ടം : അവിചാരിതമായി പല സ്രോതസുകളിൽനിന്ന് ധനം വന്നുചേരും. പാരിതോഷിക ലബ്ധി. വിദേശീയ ധനം ലഭിക്കൽ, കുടുംബത്തിൽ വിരുന്നുകാരുടെ ശല്യം.

ചതയം : ചങ്ങാതികളിൽ നിന്ന് അപ്രതീക്ഷിതമായി ധനസഹായം ലഭിക്കും. അപവാദ ശ്രവണത്തിനെതിരായി സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് പൊതുജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റൽ.

പൂരൂരുട്ടാതി : പൂർവ്വ പരിചയം കാര്യങ്ങളുടെ സുഗമമായ പ്രവർത്തങ്ങൾക്ക് സഹായകമാകും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കൽ, പൊതുവേദികളിൽ ശോഭിക്കൽ.

ഉതൃട്ടാതി : ഉത്തമ വ്യക്തികളിൽ നിന്ന് സഹായം സ്വീകരിക്കുമെങ്കിലും അബദ്ധങ്ങളിൽ ചെന്നുചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യോഗ, പാചകം, സംഗീതം എന്നിവ പരിശീലനം.

രേവതി : സുഖചികിത്സ വഴിയെ നടത്തും. രഹസ്യ വിദ്യകൾ അഭ്യസിക്കൽ. കുട്ടികളിൽനിന്ന് സ്നേഹം ലഭിക്കൽ, സാഹിത്യ പ്രവർത്തനംമൂലം ഗുണാനുഭവം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.