ന്യൂഡല്‍ഹി: നിതി ആയോഗ് യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ നടപടികൾ ഫെഡറലിസത്തിന് വെല്ലുവിളായകരുതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തണമെന്നും നിതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോലമേഖല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാകണം. അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വർദ്ധന പിൻവലിക്കണം. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പരിശോധിക്കണം, അപകടങ്ങൾ കുറയ്ക്കുന്നതിന് വ്യോമ- റെയിൽ പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |