ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ അടക്കമുള്ള റെയിൽ പദ്ധതികൾക്ക് എത്രയും വേഗം അംഗീകാരം നൽകണമെന്ന് പിണറായി ആവശ്യപ്പെട്ടു. നീതി യോഗത്തിന്റെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നീതി ആയോഗിന്റെ നേരിട്ടുള്ള യോഗം കൂടുന്നത്.
കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത വികസനമടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും . അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതിസൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ വ്യോമ-റെയിൽ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണമെന്നും. പി എം എ വൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതും മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും പരിഗണിക്കേണ്ട വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |