കൊല്ലം: ചുമട്ടുതൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ ബി.എം.എസ് ഉറച്ചു നിൽക്കുമെന്ന് ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി. രാജീവൻ പറഞ്ഞു. കേരളപ്രദേശ് ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. മനോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.സതീഷ്കുമാർ, ട്രഷറർ എം.കെ. ഉണ്ണികൃഷ്ണൻ, ബി.എം.എസ് സംസ്ഥാന ഡെപ്യുട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശൻ, ജനറൽ സെക്രട്ടറി ജി.കെ.അജിത്, സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് എസ്.വാരിജാക്ഷൻ, പി.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |