പാലക്കാട്: വൃദ്ധസദനങ്ങളിൽ മഴക്കാല രോഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അസുഖ ബാധിതരാവാൻ സാധ്യതയുള്ള വയോജനങ്ങളുടെ ക്ഷേമുറപ്പാക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം യൂണിറ്റുകൾ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി ചെർപ്പുളശ്ശേരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ കാരാകുർശ്ശി ത്രീത്വാശ്രമം ആകാശപ്പറവകൾ സ്ഥാപനത്തിൽ നടന്ന ക്യാമ്പിൽ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തു. പിന്തുണ ആവശ്യമെന്ന് കണ്ടെത്തുന്ന വൃദ്ധസദനങ്ങളിലാണ് യൂണിറ്റുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കെ.എസ്.എസ്.എം ജില്ലാ കോ ഓർഡിനേറ്റർ മൂസ പതിയിൽ, ഡോ.എം.കെ. ഷെഫീഖ്, ജയശ്രീ, ലിക്കിനി, ഫസ്ന, സഹല, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
ചെർപ്പുളശേരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |