SignIn
Kerala Kaumudi Online
Friday, 26 April 2024 8.10 PM IST

ശ്രീലങ്കയുടെ പാതയിലേക്ക് ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യവും, ഇന്ധനവില ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 52 ശതമാനം, ജനം തെരുവിൽ; വീഡിയോ

fuel

ധാക്ക:ഇന്ധനവിലയിൽ ഒറ്റയടിക്ക് വൻ വർദ്ധനവരുത്തിയതിനെതിരെ ബംഗ്ളാദേശിൽ പ്രതിഷേധം ശക്തം. അകാരണമായി വർദ്ധിപ്പിച്ച വില എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾ വളഞ്ഞിരിക്കുകയാണ്. വിലവർദ്ധന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധത്തിന്റെ രൂപം മാറുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ധനക്ഷാമം വരുമെന്ന് ഭയന്ന് പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട ക്യൂവാണ്. മണിക്കൂറുകളാണ് ഇവർ ക്യൂനിൽക്കുന്നത്. ഭരണത്തിന്റെ പിടിപ്പുകേടാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. 'ജീവിതച്ചെലവുകളുടെ വർദ്ധനവ് നേരിടാൻ സാധാരണ ജനങ്ങൾ ഇതിനകം തന്നെ ബുദ്ധിമുട്ടിലാണ്. സർക്കാർ പൊതുമുതൽ കൊള്ളയടിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ജനങ്ങളെ ഈ ദുരിതത്തിലേക്ക് നയിച്ചു'- പ്രതിഷേധക്കാർ ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷെയ്ക് ഹസീന ഭരണകൂടം ഇന്ധനവിലെ വൻതോതിൽ വർദ്ധിപ്പിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധം ഒറ്റയടിക്ക് 52 ശതമാണ് വില കൂട്ടിയത്. ഈ നടപടി നിത്യോപയോഗ സാധനങ്ങളുടേതുൾപ്പടെയുള്ളവയുടെ വിലക്കയറ്റത്തിനും ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ റീടെയ്ൽ വിലക്കയറ്റം ഇപ്പോൾ ഏഴ് ശതമാനത്തിന് മുകളിലായി.

ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ദക്ഷണേഷ്യൻ രാജ്യങ്ങളെ അമ്പരിപ്പിച്ചുകാെണ്ട് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന് ഖ്യാതിക്കുടമയായ ബംഗ്ളാദേശ് പൊടുന്നനെ എണ്ണവില കൂട്ടിയതോടെ ശ്രീലങ്കയുടെ പാതയിലേക്കാണോ പോകുന്നതെന്ന് സംശയവും ഉയർത്തുന്നുണ്ട്. റഷ്യ യുക്രയിൻ യുദ്ധത്തെത്തുടർന്ന് എണ്ണവില ആഗോളതലത്തിൽ കുതിച്ചുയർന്നതാണ് രാജ്യത്ത് ഇന്ധവില വർദ്ധനവിന് പ്രേരിപ്പിച്ചതെന്നാണ് ഭരണകൂടം പറയുന്നത്. 'പുതിയ വില എല്ലാവർക്കും സഹിക്കാവുന്നതായിരിക്കില്ല. പക്ഷേ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം'- വൈദ്യുതി മന്ത്രി നസ്‌റുൽ ഹമീദ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഗോള വിപണിയിൽ വില കുറഞ്ഞാൽ വിലയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിന്റെ നിലവിലെ ജി ഡി പി 416 ബില്യൺ ഡോളറിന്റേതാണ്. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇന്ധന വില വർധന രാജ്യത്തെ വ്യവസായ രംഗത്തെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇത് തിരിച്ചടിയാകും. ഇന്ധനവില വർദ്ധനവോടെ ഐ എം എഫിൽ നിന്ന് അടക്കം വായ്പ തേടാൻ രാജ്യം നിർബന്ധിതരായിരിക്കുകയാണ്. 'രാജ്യത്തെ പണപ്പെരുപ്പ നിരക്ക് തുടർച്ചയായി ഒമ്പത് മാസമായി ആറുശതമാനത്തിന് മുകളിലാണ്, ജൂലായിലെ വാർഷിക പണപ്പെരുപ്പം 7.48 ശതമാനത്തിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, FUEL PRICES, BANGLADESH, HIKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.