നൂർ സുൽത്താൻ: മനോഹരമായ പിങ്ക് നദി. അവിടെ അതിസുന്ദരിയായ ഒരു പെൺകുട്ടിയിരുന്ന് തന്ത്രിവാദ്യം മീട്ടുന്നു. പ്രകൃതിയുടെ മായാക്കാഴ്ചയും മനുഷ്യന്റെ കൈവിരുതും സമ്മേളിച്ചപ്പോൾ കണ്ണിനും കാതിനും ഒരു പോലെ കുളിർമ്മയേകുന്ന കാഴ്ചയ്ക്കാണ് കസാക്കിസ്ഥാനിലെ ഒരു തടാകം സാക്ഷ്യം വഹിച്ചത്. അവർണനീയമായ പിങ്ക് നദിയിൽ തന്ത്രിവാദ്യം വായിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി.
ഡോംബ്ര എന്ന കസാക്കിസ്ഥാൻ വാദ്യോപകരണമാണ് 23 കാരി തന്മയത്വത്തോടെ വായിക്കുന്നത്. കസാക്കിസ്ഥാനിലെ കൊബേയ്ടുസ്ക്ക് എന്ന ഉപ്പ് തടാകം ഒരുപാട് വർഷങ്ങൾ കൂടുമ്പോൾ പിങ്ക് നിറമാകും. ചില തരം പായലുകളുടെ സാന്നിദ്ധ്യമാണ് തടാകത്തിന് ഈ നിറം നൽകുന്നതെന്നാണ് വിശ്വസിക്കുന്നത്. അക്മോലിൻസ്കായാ പ്രദേശത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. ആഴം കുറഞ്ഞ ഭാഗത്ത് കസേരയിൽ ഇരുന്നാണ് പെൺകുട്ടി വായിക്കുന്നത്. ഇളം നീല നിറമുള്ള പരമ്പരാഗത വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ഈ പെൺകുട്ടിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |