SignIn
Kerala Kaumudi Online
Saturday, 27 April 2024 1.45 AM IST

നല്ല കൊതിയൂറും മീൻകറി; ഇത് സാധാരണ വയ്ക്കുന്നതുപോലെയല്ല, വ്യത്യസ്ത രുചി ലഭിക്കാൻ ഇത്തരത്തിൽ തയ്യാറാക്കി നോക്കൂ

ഇറച്ചി വിഭവങ്ങൾ പോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് മീൻ വിഭവങ്ങൾ. ചോറും മീൻകറിയും വറുത്ത മീനും ഒക്കെ കഴിക്കാൻ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്? നല്ല അടിപൊളിയൊരു മീൻ വിഭവമാണ് ഇത്തവണ സാൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. ആരാധകരുടെ ഇഷ്ടതാരമായ ഉമാ നായരാണ് വിഭവം തയ്യാറാക്കുന്നത്. മുളകിട്ട മീൻകറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

ചൂരമീൻ കറികഷ്ണങ്ങളാക്കിയത്, കടുക്, വെളിച്ചെണ്ണ, ഉപ്പ്, ഇഞ്ചി ചതച്ചത് (10 ഗ്രാം), വെളുത്തുള്ളി പേസ്റ്റ് (10 ഗ്രാം), ഉലുവാപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുടംപുളി, കറിവേപ്പില

തയ്യാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റണം. മൂത്ത് വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചേർക്കണം. ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ ഉലുവാപ്പൊടി, അര സ്പൂൺ മല്ലിപ്പൊടി, നാല് സ്പൂൺ മുളകുപൊടി എന്നിവ ചേർക്കണം. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കുറുക്കിയെടുക്കണം. ശേഷം നാല് കുടംപുളിയും അതിന്റെ വെള്ളവും ചേർക്കണം. കുറച്ചുകൂടി വെള്ളം ചേർത്ത് അതിലേക്ക് മീൻ കഷ്ണങ്ങൾ ചേർക്കാം. ഇത് കുറച്ചുവെന്തുവരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേ‌ർത്തുകൊടുക്കാം. കറി വറ്റിവരുമ്പോൾ കുറച്ച് വെളിച്ചെണ്ണ ചേർത്ത് കറിവേപ്പിലും വിതറികൊടുക്കാം. മുളകിട്ട മീൻകറി തയ്യാർ.

fish-curry

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULAKITTA MEEN CURRY, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.