SignIn
Kerala Kaumudi Online
Sunday, 27 September 2026 12.57 AM IST

പശുവിനെ കണ്ടാൽ യുവാവിന് ലൈംഗിക ചിന്തയുണരും, വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ പോകുന്നത് പശുക്കളെ പീഡിപ്പിക്കാൻ, ഒടുവിൽ പിടിയിൽ

arrest

ബംഗളൂരു : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട മുപ്പത്തിനാലുകാരൻ പിടിയിൽ.
മാണ്ഡ്യ ജില്ലയിലെ മദ്ദൂർ പട്ടണത്തിനടുത്തുള്ള ഗെജ്ജലഗെരെ ഗ്രാമത്തിലെ മഞ്ജുനാഥാണ് പിടിയിലായത്. പശുവിന്റെ വാൽ മുറിച്ചശേഷമാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. സുഹൃത്തിന്റെ പരാതിയിലാണ് കർണാടക പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ പശുക്കളെ ലൈംഗികമായി ഇതിന് മുൻപും ഉപദ്രവിച്ചിട്ടുള്ളതായി പ്രതി പറഞ്ഞു. ഇതിനായി തന്റെ ഗ്രാമത്തിൽ നിന്നും ബംഗളൂരു ജ്ഞാനഭാരതി സർവകലാശാല കാമ്പസിലേക്ക് പതിവായി പോകുമായിരുന്നു എന്നും, അവിടെ അലഞ്ഞ് തിരിയുന്ന പശുക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുമായിരുന്നു എന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മഞ്ജുനാഥിന്റെ സ്വഭാവവൈകൃതം കാരണം കുടുംബത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇയാൾ ബംഗളൂരുവിലെത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്.

മഞ്ജുനാഥിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ സുഹൃത്ത് ശശികുമാറാണ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കണ്ടുപിടിച്ച് പൊലീസിൽ അറിയിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, COW, POLICE, CASE, POLICE ARREST, BANGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY