തിരുവനന്തപുരം: മുസ്ലിം ജമാഅത്ത് കൗൺസിൽ 'മുഹറം ചരിത്രസ്‌മരണകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ.എച്ച്.എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.
ദുബൈ പെർഫക്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. സിറാജുദ്ദീൻ വിഷയം അവതരിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ആമുഖപ്രഭാഷണം നടത്തി. വിഴിഞ്ഞം ഹനീഫ്, ആമച്ചൽ ഷാജഹാൻ, ഹിഷാമി സക്കീർ ഹുസൈൻ, കണിയാപുരം ഇ.കെ. മുനീർ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ സമാപനം സംസ്ഥാന സെക്രട്ടറി പി. സയ്യിദ് അലിയുടെ അദ്ധ്യക്ഷതയിൽ ഇമാം അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |