SignIn
Kerala Kaumudi Online
Friday, 26 April 2024 7.48 AM IST

ആദ്യം വിരിയുന്ന കുഞ്ഞ് രണ്ടാമത് വിരിയുന്ന അനുജനെ  കൊല്ലും, കടൽ സൂപ്രണ്ടെന്ന് മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന അപൂർവമായ നീലമുഖി കണ്ണൂരിൽ

bird

തലശ്ശേരി: തലശ്ശേരി കടപ്പുറത്ത് അവശനിലയിൽ കണ്ട നീലമുഖി കടൽ വാത്തിനെ രക്ഷിച്ച് പരിസ്ഥിതി പ്രേമികളുടെ സംഘം. തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിലെ ആനയായ പ്രസാദിന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വിജിലേഷ് കോടിയേരിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ കാലാവസ്ഥയിൽ അധികമൊന്നും കണ്ടുവരാത്ത ഈ പക്ഷിയെ രക്ഷിച്ചെടുത്തത്. പക്ഷിയുടെ ശരീരമാസകലം ചെള്ളിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇതിന് കണ്ണൂർ ഡി.വി.സി യിൽ ചികിത്സ നൽകി.


ഒരാഴ്ച നിരീക്ഷിച്ച ശേഷം ആഴക്കടലിൽ തുറന്നു വിടും. ഇന്ത്യൻ മഹാസമുദ്രത്തിൽ ഒമാൻ തീരത്തും ഈസ്റ്റ് ആഫ്രിക്കയിലും പടിഞ്ഞാറൻ മാല ദ്വീപുകളിലും സുമാത്ര ദ്വീപുകളിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്തും ഇവയെ കണ്ടുവരുന്നു. വടക്കേ അമേരിക്കയിലും ഇവയെ വ്യാപകമായി കണ്ടുവരുന്നു .വിശ്രമത്തിനും പ്രജനനത്തിനും മാത്രമാണ് ഇവ കരയിൽ വരുന്നത് കടലിൽ കാലവർഷം ശക്തമാകുമ്പോൾ ആഞ്ഞടിക്കുന്ന കടൽക്കാറ്റിൽ പെട്ട് ഇവ ദിശതെറ്റി ചിലപ്പോൾ കേരള, കർണാടക,മഹാരാഷ്ട്ര, കടൽ തീരങ്ങളിൽ എത്താറുണ്ട്.

ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കം ഉണ്ടാകാറുണ്ട് .ചിറക് അളവ് 110 സെന്റീമീറ്ററിനടുത്ത് വരും. ആൺപക്ഷിയും പെൺ പക്ഷിയും രൂപത്തിൽ ഒരേപോലെ ഉണ്ടാകുമെങ്കിലും പെൺപക്ഷിക്ക് വലിപ്പക്കൂടുതലുണ്ടാകും. പക്ഷിയുടെ കാലുകൾക്ക് ചാര നിറമാണ്. വാത്തിനെ പോലെ ഒഴുകി നീന്താൻ സാധിക്കും മീനുകളാണ് പ്രധാന ആഹാരം.

ഏഴു മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വെള്ളത്തിനടിയിലേക്കും മാമ്രേ സഞ്ചരിക്കാൻ സാധിക്കുകയുള്ളു
ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്നവർ കടൽ സൂപ്രണ്ട് എന്നാണ് ഈ പക്ഷിയെ വിളിക്കാറ് ഈ പക്ഷി 25 വർഷം വരെ ജീവിച്ചതായി തെളിവുകൾ ഉണ്ട്. ഇവ ജീവിക്കുന്ന ആവാസ വ്യവസ്ഥ അനുസരിച്ച് പ്രജനന കാലത്തിൽ മാറ്റങ്ങൾ ഉണ്ടാകും. പക്ഷികൾ മുട്ടയിടാൻ തിരഞ്ഞെടുക്കുന്നത് നിരപ്പായ സ്ഥലങ്ങളുള്ള ചെറുദ്വീപുകളാണ് .രണ്ടടി താഴ്ചയുള്ള മാളങ്ങൾ ഉണ്ടാക്കി അതിൽ രണ്ടു മുട്ടകളാണ് നിക്ഷേപിക്കുന്നത്.

ആദ്യത്തെ മുട്ട ഇട്ടതിനുശേഷം 10 ദിവസത്തിനുള്ളിലാണ് രണ്ടാമത്തെ മുട്ടയിടുന്നത്. ആൺ പക്ഷിയും പെൺ പക്ഷിയും മാറിമാറി മുട്ടയ്ക്ക് 45 ദിവസം വരെ അടയിരിക്കും .കൂടുകൾ അലങ്കരിക്കുന്നതും വൃത്തിയാക്കുന്നതുമായ ജോലി ആൺ പക്ഷിയുടേതാണ് ആദ്യത്തെ മുട്ടവിരിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ മുട്ട വിരിയുന്നത്. ആദ്യം വിരിഞ്ഞ കുഞ്ഞ് രണ്ടാമത് വിരിഞ്ഞു വരുന്ന കുഞ്ഞിനെ കൊല്ലാറാണ് പതിവ്. മാതാപിതാക്കൾ കൊണ്ടുവരുന്ന ഭക്ഷണം പങ്കിടാതിരിക്കാൻ ഉള്ള ഒരു തന്ത്രമാണിത്. മാതാപിതാക്കൾ ശേഷിക്കുന്ന ഒരു കുഞ്ഞിനെ രണ്ടുമാസം വരെ സംരക്ഷിക്കും. ഐ.യുസി.എൻ റെഡ് ലിസ്റ്റിൽ തീർത്തും ആശാജനകമല്ലാത്ത പട്ടികയിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MASKED BOOBY, SEABIRD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.