പ്രവിത്താനം . മാർക്കറ്റ് ജംഗ്ഷനിൽ പുതുതായി നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും .ജില്ലാ പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ്, ഭരണങ്ങാനം പഞ്ചായത്ത് തുടങ്ങിയവരുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് 12.25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളി പഞ്ചായത്ത് മെമ്പർ ജെസ്സി ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |