SignIn
Kerala Kaumudi Online
Thursday, 19 September 2024 5.32 PM IST

ബി ജെ പി പ്രവർത്തകന്റെ കൈയിൽ നിന്ന് ദേശീയ പതാക പിടിച്ചുവാങ്ങി, നിലത്തിട്ട് ചവിട്ടി; ജിം ഉടമ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest

ഡെറാഡൂൺ: ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. ഉദംസിംഗ് നഗർ സ്വദേശിയും ജിം ഉടമയുമായ ഇഫ്തിഖർ ഹുസൈൻ ആണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡൽ ഉപാദ്ധ്യക്ഷൻ സോനു ശർമ്മയുടെ പരാതിയിലാണ് നടപടി. സിതാർഗഞ്ച് പ്രദേശത്ത് ഇന്നലെയായിരുന്നു സംഭവം.

വീടുകളിൽ ത്രിവർണ പതാക ഉയർത്തിയില്ലെങ്കിൽ ജനങ്ങളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തരാഖണ്ഡ് ബി ജെ പി അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ടിന്റെ പരാമർശത്തിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം നടന്നത്. പതാക ഉയർത്താത്ത വീടുകളുടെ പേരും വിലാസവും നൽകാനും ഭട്ട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ഹുസൈന്റെ അയൽവാസിയായ സോനു ശർമ്മയും പാർട്ടി പ്രവർത്തകരും പ്രദേശവാസികൾക്ക് പതാക വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ഇഫ്തിഖർ ഹുസൈൻ തന്റെ കൈയിൽ നിന്ന് പതാകകളിലൊന്ന് തട്ടിയെടുത്ത്, നിലത്തിട്ട് ചവിട്ടെയെന്നാണ് പരാതി. ദേശീയ പതാകയെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, UTTARAKHAND, BJP WORKER, INSULTING TRICOLOUR, POLICE, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.