കണ്ണൂർ: കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സി.കെ പണിക്കർ സ്മാരക ട്രസ്റ്റ് വൈഖരി സംഗീത വിദ്യാലയം നൽകിവരുന്ന സി.കെ പണിക്കർ സ്മാരക പുരസ്കാരം പ്രശസ്ത നൃത്താദ്ധ്യാപകൻ കണ്ണൂർ ബാലകൃഷ്ണന്. 15ന് ചെറുകുന്ന് വൈഖരി ശ്രുതിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.പി വേണുഗോപാൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10000 രൂപയും പ്രശ്സ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ക്ലാസിക്കൽ നൃത്തരംഗത്തെ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം നൽകുന്നത്. ചടങ്ങിൽ സംഗീതജ്ഞൻ സി.വേണു ഗോപാലകൃഷ്ണൻ, നാട്യാചര്യൻ എൻ.വി കൃഷ്ണൻ, കഥകളി കലാകാരൻ വെള്ളോറ സുകുമാരൻ, നൃത്ത അദ്ധ്യാപിക മനോരമ ബാലകൃഷ്ണൻ, എം.എ .മ്യൂസിക് റാങ്ക് ജേതാവ് എം.ടി മഞ്ജിമ, കുഞ്ഞു ഗായിക ദ്വിതിക സനൂപ്, വ്യവസായി മലബാർ രമേശൻ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ സി.കെ .പണിക്കർ സ്മാരക ട്രസ്റ്റ് വൈഖരി സംഗീത വിദ്യാലയം ഡയറക്ടർ കാഞ്ഞങ്ങാട് സി. രാമചന്ദ്രൻ, ടി. നാരായണൻ, ധനാജ്ഞയൻ, പി. ഹരിദാസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |