SignIn
Kerala Kaumudi Online
Thursday, 29 September 2022 4.00 PM IST

കൗതകമുണർത്തി മൃഗങ്ങളുടെ ഫാഷൻ ഷോയും കുട്ടി വ്ളോഗർമാരുടെ ഡാൻസും; 'പാൽതു ജാൻവറി'ലെ പ്രമോ ഗാനം ശ്രദ്ധ നേടുന്നു

palthu-janwar

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസിൽ ജോസഫ് നായകനായെത്തുന്ന 'പാൽതു ജാൻവർ'. നവാഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തീയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ പ്രമോ സോംഗ് റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറപ്രവർത്തകർ.

"എ പാൽതു ഫാഷൻ ഷോ" എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന ഗാനത്തിന് ചുവട് വയ്ക്കുന്നത് മലയാളികൾക്ക് പ്രിയങ്കരരായ ഇൻഫ്ളുവൻസേർസ് വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നിവരും ഒരു കൂട്ടം കുട്ടി ഡാൻസർമാരുമാണ്. ഇവരെ കൂടാതെ നിരവധി വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് ആണ് പ്രോമോ സോംഗ് സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യർ, എഡിറ്റർ ചമൻ ചാക്കോ, സൗണ്ട് നിതിൻ ലൂക്കോസ് സെപ്റ്റംബർ ആദ്യവാരം ഓണം റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന കോമഡി ഡ്രാമയിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALTHU JANWAR, PALTHU JANWAR PROMO, PALTHU JANWAR THEME SONG
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.