വൈക്കം. സ്വാതന്ത്ര്യദിനത്തിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ ഇൻഡ്യക്കായി ഒരുമിക്കാം, തൊഴിലിനുവേണ്ടി പോരാടാം' എന്ന മുദ്രാവാക്യം ഉയർത്തി വൈക്കത്ത് മതേതര സംഗമം സംഘടിപ്പിക്കും. വൈകിട്ട് നാലിന് വലിയകവലയിൽ നിന്നാരംഭിക്കുന്ന റാലി ബോട്ട്ജെട്ടി മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റനീഷ് കാരിമറ്റം, സെക്രട്ടറി അഡ്വ.എസ്.പി.സുജിത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, നേതാക്കളായ സി.കെ ശശിധരൻ, ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജോൺ വി.ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |