SignIn
Kerala Kaumudi Online
Sunday, 25 September 2022 7.52 PM IST

അന്യസ്‌ത്രീകളോട് ഈ നക്ഷത്രക്കാർ ഇടപഴകുമ്പോൾ സൂക്ഷിക്കണം, ലഹരിയിൽ നിന്നും ഒഴിഞ്ഞുനിൽക്കണം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

നാളെ നിങ്ങൾക്ക് എങ്ങനെ ?
2022 ഓഗസ്റ്റ് 15 1197 കർക്കടകം 30
തിങ്കളാഴ്ച. ( രാത്രി 9 മണി 6 മിനിറ്റ് 15 സെക്കന്റ് വരെ ഉതൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )

അശ്വതി: നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും. സ്ത്രീകൾ വളരെ സ്‌നേഹത്തോടെയും അനുസരണയോടെയും പെരുമാറും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപര്യം കാണിക്കും, ആകർഷകമായി സംസാരിക്കും, ദീനാനുകമ്പ കാണിക്കും.

ഭരണി: മുൻകോപം മൂലം ആപത്ത്. നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, ഉദര സംബന്ധമായ അസുഖങ്ങൾ,സ്ത്രീകൾ മുലം കഷ്ടപ്പാടുകൾ, സമയനിഷ്ഠ പാലിക്കാത്തതിനാൽ അനാവശ്യ തടസം, കാലതാമസം എന്നിവ അനുഭവപ്പെടാം.

കാർത്തിക : സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്. അന്യസ്ത്രീകൾ ചതിയിൽപെടുത്തും, ദുർവാശി ഒഴിവാക്കുക, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, സംസാരം വളരെ നിയന്ത്രിക്കണം, തസ്‌ക്കരഭയം ഉണ്ടാകും.

രോഹിണി: അനാവശ്യമായ വാശി ഒഴിവാക്കുക, സ്ത്രീ വിഷയങ്ങളിൽ അമിതമായ താൽപ്പര്യം, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക, രാത്രി യാത്രകൾ ഒഴിവാക്കുക, സ്ത്രീകൾ മൂലം മാനഹാനി, ലഹരിയിൽ നിന്നൊഴിഞ്ഞു നിൽക്കുക, ബന്ധുക്കൾ ശത്രുക്കൾ ആകും.

മകയിരം: സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ആരോടും ശത്രുത വച്ചു പുലർത്തും, എല്ലാകാര്യത്തിലും ജാഗ്രത വേണം, അനിശ്ചിതത്വം, സന്താനദുഃഖം, വിരഹം, കുടുബവുമായി അകൽച്ച, ബന്ധുക്കൾക്ക് രോഗാരിഷ്ടത.

തിരുവാതിര: ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, പരീക്ഷ ഇന്റർവ്യൂ എന്നിവയിൽ ഉയർന്ന വിജയം കൈവരിക്കും, ദുരിതവും കഷ്ടപ്പാടുകളും മാറും,സ്ത്രീകൾക്ക് അംഗീകാരം, വിവിധ മേഖലകളിൽ നിന്നും ധനം വരും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും.

പുണർതം: എല്ലാരംഗത്തും അഭിവൃദ്ധി. വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങൾ, ആരോഗ്യ പരിപാലനം നടത്തും, ദമ്പതികളുടെ കാര്യത്തിൽ സുഖവും സമാധാനവും അനുഭവത്തിൽ വരും.

പൂയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും,
അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും, സുഖാനുഭവങ്ങൾ വർദ്ധിക്കും, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.

ആയില്യം: ആഡംബര വസ്തുക്കൾ ശേഖരിക്കും.വൃഥാ അപവാദങ്ങളിൽ നിന്നും മോചനം, തൊഴിൽ മുഖേനെ ലാഭം, തർക്കങ്ങൾ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകൾ മാറിക്കിട്ടും, പ്രേമകാര്യങ്ങളിൽ അനുകൂല തീരുമാനം, ഭാഗ്യ അനുഭവങ്ങൾ, ധനനേട്ടം, സേവനസന്നദ്ധത പ്രകടിപ്പിക്കും, ആത്മീയത വർദ്ധിക്കും.

മകം: പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും. ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, ധന പരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും, പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത.

പൂരം: പരിശ്രമ ശീലം കൂടുതൽ ആയിരിക്കും. ദാന ശീലം ഉണ്ടാകും, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. കുടുംബസമാധാനം ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും, പ്രയത്നങ്ങൾ സഫലമാകും.

ഉത്രം: കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, പേരും പെരുമയും ഉണ്ടാകും, ആകർഷകത്വം ഉണ്ടായിരിക്കും, സന്തോഷം, ഉല്ലാസയാത്രകൾ, സുഹൃത്തുക്കൾ മുഖേനെ അംഗീകാരം, നഷ്ടപെട്ടെന്ന് കരുതിയവ തിരികെ ലഭിക്കും.


അത്തം: ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതം സന്തോഷപ്രദം. കലാരംഗത്ത് നേട്ടം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളിൽ നേട്ടം, യാത്ര കൊണ്ട് ഗുണം കിട്ടും.

ചിത്തിര: അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും, യാത്രയിൽ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാർഗ്ഗം അവലംബിക്കുകയും ചെയ്യും.

ചോതി: സർക്കാരിൽ നിന്നും നേട്ടം. കൗതുക വസ്തുക്കൾ കൈവശം വന്നചേരും, നല്ല ആരോഗ്യം ഉണ്ടാകും. കലാപരമായ കാര്യങ്ങളിൽ വിജയം, ദൂരയാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.

വിശാഖം: വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ, ഔഷധ സേവ വേണ്ടി വരും, അഭിമാന ക്ഷതം വരാതെ നോക്കണം, പൈതൃക ധന നാശം,പണസംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.

അനീഴം: മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, അനാവശ്യമായി പണം ചെലവാകും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.

കേട്ട: സ്ത്രീകളിൽ അതിയായ താൽപ്പര്യം കാണിക്കും. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത. ശത്രുക്കൾ വർദ്ധിക്കും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, എല്ലാവരും ശത്രുതയോടെ പെരുമാറും, വിമർശനങ്ങളെ മറികടക്കാനാകും.

മൂലം: എല്ലാകാര്യത്തിലും ജാഗ്രത വേണം, ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, കുടുംബത്തിൽ അസ്വസ്ഥതകൾ, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, അധികാരം പ്രകടിപ്പിക്കേണ്ടി വരും.

പൂരാടം: യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം. ബന്ധുബലം, ആഗ്രഹങ്ങൾ സഫലമാകും, തൊഴിലിൽ നിന്നും നേട്ടങ്ങൾ, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും.

ഉത്രാടം: അഭിമാനകരമായ സംഗതികൾ ഉണ്ടാകും. വ്യവഹാരവിജയം, ദൈവീക ചിന്ത ഉണ്ടാകും, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം, പുതിയ ജോലി ലഭിക്കും.

തിരുവോണം: ഭാഗ്യം അനുകൂലമായി നിൽക്കുന്നു. കുടുംബാങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി പ്രാപിക്കും.

അവിട്ടം: ഇഷ്ട ഭക്ഷണ ലഭ്യത,മാതാവിന്റെ അനുഗ്രഹം ലഭിക്കും. കലാപരമായ കാര്യങ്ങളിൽ വിജയം , യാത്ര ചെയ്യാൻ യോഗം, വിവാഹ കാര്യങ്ങളിൽ തീരുമാനം, മറ്റുള്ളവർക്ക് ഉപദേശംനൽകാൻ കഴിവുണ്ടാകും, മനസ്സിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കും.

ചതയം: വിദ്യാവിജയം, പ്രേമ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, സ്ത്രീകൾ വളരെ സ്‌നേഹത്തോടെയും അനുസരണയോടെയും വർത്തിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും, ദമ്പതികളുടെ കാര്യത്തിൽ സുഖവും സമാധാനവും അനുഭവത്തിൽ വരും.

പൂരുരുട്ടാതി: കലാവാസന, നയപരമായ പെരുമാറ്റം. മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.

ഉത്തൃട്ടാതി: സ്ഥാനമാന ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിഷമതകൾ മാറിക്കിട്ടും, പ്രേമകാര്യങ്ങളിൽ തീരുമാനം, ഭാഗ്യ അനുഭവങ്ങൾ, ധനനേട്ടം, സേവനസന്നദ്ധത, ആത്മീയ പ്രവർത്തനങ്ങൾ നടത്തി വരും. ഔഷധസേവ നിർത്താൻ സാധിക്കും.

രേവതി: ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടി വരും, വിഷയാസക്തി മൂലം പ്രയാസങ്ങൾ. സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യ പരമായും നല്ല സമയം, സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം കാണിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TOMORROW, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.