SignIn
Kerala Kaumudi Online
Friday, 26 April 2024 2.36 PM IST

'എല്ലാം ബി ജെ പിയുടെ തലയിൽ വയ്ക്കാൻ പറ്റുമോ?'; ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സി പി എമ്മാണെന്ന് കെ സുധാകരൻ

sudhakaran

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മുകാരാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയിൽ വയ്ക്കാൻ കഴിയുമോ എന്നും സുധാകരൻ ചോദിച്ചു.

'ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്നു എന്നതിനപ്പുറം എല്ലാ കഥകളും ബിജെപിയുടെ തലയിൽ കയറ്റിയിടാൻ പറ്റുമോ? ഇതിന് പിന്നിൽ സിപിഎം ആണെന്ന കാര്യത്തിൽ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്നു മാത്രമല്ല അത് നടത്തുന്നത് സിപിഎമ്മിന്റെ ശക്തരായ പ്രവർത്തകരാണ്. പാർട്ടിയുമായി ബന്ധമില്ല. അവർ നേരത്തേ പാർട്ടിവിട്ടവരാണ് എന്ന് സിപിഎം പറയുമ്പോൾ അത് തിരുത്തുന്നത് സിപിഎമ്മുകാർ തന്നെയാണ്.' സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസ്- ബിജെപി സജീവപ്രവർത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് ആർഎസ്എസ് - ബിജെപി പതിവ് ശൈലിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN, BJP, SBJP, SHAJAHAN MURDER, MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.