SignIn
Kerala Kaumudi Online
Friday, 26 April 2024 8.16 PM IST

ചെരുപ്പിടാതെ ഈ റിസോർട്ടിൽ പുസ്തകം വിൽക്കുന്നതാണ് ജോലി: തിരഞ്ഞെടുത്താൽ മാലിദ്വീപിൽ താമസിക്കാം കൊതിപ്പിക്കുന്ന ആനുകൂല്യങ്ങളും നിങ്ങൾക്ക് അനുഭവിക്കാം, ബയോഡേറ്റ അയച്ചോളൂ

soneva-funshi

ഈ ചിത്രത്തിൽ കാണുന്ന റിസോർട്ടിൽ ഒരു വർഷക്കാലം ഇഷ്‌ടംപോലെ ഭക്ഷണവും ഉഴിച്ചിലുമൊക്കെയായിട്ട് താമസ സൗകര്യം കിട്ടിയാലോ? റിസോർട്ടുകാരുടെ ആവശ്യപ്രകാരമുള്ള ഒരു ജോലിയിൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മാലി ദ്വീപിലെ ഈ സുഖവാസകേന്ദ്രത്തിൽ നിങ്ങൾക്ക് രാജാവിനെ പോലെ വാഴാം. ഇനി എന്താണ് ജോലി എന്ന് പറയാം. റിസോർട്ടിലെ പുസ്തകക്കച്ചവടം.

നല്ലപോലെ ഇംഗ്ളീഷ് വായിക്കാനും എഴുതാനും അറിയണം. പുസ്‌തകങ്ങളെ ഒരുപാട് സ്നേഹിക്കുകയും വേണം. പിന്നെ പ്രധാനമായിട്ടും ലൈബ്രറിയിൽ ചെരുപ്പിടാൻ അനുവദിക്കുകയില്ല. ഇതിന് നിങ്ങൾക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ ഒക്‌ടോബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ തയ്യാറായി കൊള്ളൂ. സൊനേവ ഫ്യൂഷി എന്നാണ് റിസോർട്ടിന്റെ പേര്. സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന വില്ലകളാൽ മനോഹരമാണ് ഇവിടം.

നഗ്നപാദനായ പുസ്‌തക വിൽപ്പനക്കാരൻ അഥവാ ബെയർഫൂട്ട് ബുക്ക് സെല്ലർ എന്ന പോസ്‌റ്റിലേക്കാണ് ആളെ ആവശ്യം. തിരഞ്ഞെടുക്കപ്പെട്ടാൽ വർഷം മുഴുവൻ റിസോർട്ടിലെ എല്ലാം ആഢംബരങ്ങളും നിങ്ങൾക്ക് അനുഭവിക്കാം. കലക്കൻ ഭക്ഷണം, സ്പാ, ജിം, ഡീലക്‌സ് വില്ലയിൽ താമസം എന്നിവയൊക്കെയാണ് കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ജോലി എന്ന ‌ടാഗിലാണ് ഈ വേക്കൻസി ഇപ്പോൾ അറിയപ്പെടുന്നത്. 750 ഡോളർ മാസ ശമ്പളവും ലഭിക്കും. കിട്ടുന്ന ശമ്പളം മുഴുവൻ മിച്ചമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SONEVA FUSHI RESORT, CAREER, JOBS, BAREFOOT BOOKSELLER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.