ചെന്നൈ: ആദായനികുതി കേസിൽ തമിഴ് നടൻ വിജയ്ക്ക് പിഴശിക്ഷ ചുമത്തിയ ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. ഒന്നരകോടിയുടെ പിഴയാണ് ആദായനികുതി വകുപ്പ് നടന്റെമേൽ ചുമത്തിയത്. 2015-16 സാമ്പത്തിക വർഷത്തിൽ ലഭിച്ച അധികവരുമാനം വിജയ് ആദായ നികുതി വകുപ്പിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് നടന് പിഴശിക്ഷ ഏർപ്പെടുത്തിയത്.
പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി രൂപ കറൻസിയായും വിജയ് കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഈ തുകയടക്കം ഈ സാമ്പത്തിക വർഷം വിജയ്ക്ക് 15 കോടിയുടെ അധിക വരുമാനം ഉണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നാൽ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്നും കാലപരിധിക്ക് ശേഷമുള്ള പിഴ നിയമാനുസൃതമല്ലെന്നും നടന്റെ അഭിഭാഷകൻ വാദിച്ചു. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |