സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസ്, ആന്ധ്രപ്രദേശ്, സിക്കിം, തമിഴ്നാട്, ആസാം, മുംബaയ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, പശ്ചിമബാംഗാൾ, 2ഹിമാചൽ പ്രദേശ് ഗോവ, തെലങ്കാന തുടങ്ങിയ ഒഫീസുകളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് (20), ട്രേഡ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് തസ്തികയിൽ മാർക്കറ്റിംഗിൽ എം.ബി.എ ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കും. എക്സിക്യൂട്ടീവ് (ഡെവലപ്പ്മെന്റ് ) തസ്തികയിൽ അഗ്രി, ഹോർട്ടി, ഫോറസ്ട്രി വിഷയങ്ങളിൽ ബി എസ് സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അതല്ലെങ്കിൽ എം എസ് സി ബോട്ടണി (ജനറൽ, സ്പെഷ്യലൈസേഷൻ). രണ്ടുവർഷത്തെ പരിചയം വേണം. ട്രേഡ് അനലിസ്റ്റിന് എം.എ ഇക്കണോമിക്സ് യോഗ്യതയും രണ്ടുവർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അവസാന തീയതി ആഗസ്റ്റ് 26.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ
വെറ്ററിനേറിയൻ
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഒരു വെറ്ററിനേറിയൻ ഒഴിവുണ്ട്. താത്കാലിക നിയമനമാണ്. ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം. യോഗ്യത ബിവിഎസ് സി ആൻഡ് എ എച്ച്, സ്റ്റേറ്റ്, സെൻട്രൽ വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യ രജിസ്ട്രേഷൻ പ്രായം 40 കവിയരുത്. ശമ്പളം 45000, www.iav.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |