ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് പ്രത്യേക നിയമനം നടത്തും. എസ്.സി, എസ്.ടി, ഒ.ബി.സി, നോൺ ക്രിമിലെയർ, ഇ.ഡബ്ള്യു, എസ്, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷിക്കാം. ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ ആൻഡ് മാത്തമാറ്റിക്കൽ സയൻസസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസസ്, മെക്കാനിക്കൽ സയൻസസ്, ഇന്റർഡിസിപ്ളിനറി സെന്റർ എന്നീ വിഭാഗങ്ങൾക്ക് കീഴിലുള്ള വിവിധ കോഴ്സുകളിലാണ് ഫാക്കൽട്ടിമാരെ റിക്രൂട്ട് ചെയ്യുന്നത്. പി.എച്ച്.ഡി ബിരുദാനന്തരബിരുദം ഫസ്റ്റ് ക്ളാസോടെ പാസായിരിക്കണം. മൂന്നുവർഷത്തിൽ കുറയാത്ത അദ്ധ്യപന/ ഗവേഷണ/ പ്രൊഫഷണൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ http://iisc.in/frp വഴി ഓൺലൈനായി അപേക്ഷിക്കണം. ബയോഡേറ്റ, പബ്ളിക്കേഷനുകൾ, റിസർച്ച് പ്ളാനുകൾ, ടീച്ചിംഗ് പ്ളാൻ, ജാതി, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് http://iisc.in/positions-open എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണണം. അവസാന തീയതി സെപ്തംബർ 30.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |