തിരുവല്ല : പെരിങ്ങര കോസ്മോസ് ജംഗ്ഷനിൽ കോൺഗ്രസ് പുതുക്കിപ്പണിത കൊടിമരം വീണ്ടും നശിപ്പിച്ചതായി പരാതി. ഒരുമാസം മുമ്പേ തകർത്ത കൊടിമരം കഴിഞ്ഞദിവസം പുനർനിർമിച്ചിരുന്നു. കഴിഞ്ഞ രാത്രിയിൽ വീണ്ടും കൊടിമരം നശിപ്പിച്ച സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സി.സി ടി.വി. ക്യാമറ നിരീക്ഷണത്തിലുള്ള ഈ പ്രദേശത്ത് നടന്ന രണ്ടാമത്തെ സംഭവമായിട്ടും പൊലീസ് അന്വേഷണം വളരെ നിഷ്ക്രിയമാണെന്നും മൗനം പാലിക്കുകയാണെന്നും മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ ആരോപിച്ചു. മണ്ഡലം സെക്രട്ടറി കെ.ആർ.ഭാസി, ജിജി ചാക്കോ, ഷൈജു, മനോജ് കുമാർ, അനിതകുമാരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |