പത്തനംതിട്ട : സഹകരണ വകുപ്പ് പത്തനംതിട്ട ജില്ലയിലെ സഹകരണ സംഘങ്ങളിലെ ടീം ആഡിറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം കേരള ബാങ്ക് പത്തനംതിട്ട കോൺഫറൻസ് ഹാളിൽ അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാറിന്റെ അദ്ധ്യക്ഷതയിൽ സഹകരണ ആഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ് ഉദ്ഘാടനം ചെയ്തു. ഗോപകുമാർ, നിർമ്മല ടീച്ചർ, ജി.അജയകുമാർ, പി. ആർ.പ്രസാദ്, പ്രൊഫ.ഡോ.ജേക്കബ് ജോർജ്, അഡീഷണൽ ഡയറക്ടർ എം. ജി.പ്രമീള, ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.പി.ഹിരൺ, ജോയിന്റ് ഡയറക്ടർ എം.ജി.രാമദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |