SignIn
Kerala Kaumudi Online
Saturday, 27 April 2024 4.07 AM IST

ശാരീരിക ബന്ധം ആനന്ദകരമാക്കാം,​ സ്ത്രീകളിൽ വികാരം ഉണർത്തുന്ന,​ പുരുഷനറിയാത്ത എട്ടു ശരീരഭാഗങ്ങൾ അറിഞ്ഞാൽ മതി

kk

പുരുഷ സ്പർശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങൾ സ്ത്രീ ശരീരത്തിലുണ്ട്. സ്ത്രീയുടെ രതി മൂർച്ച തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയിലെ ഒരോ തലോടലും സ്ത്രിയിൽ ലൈംഗിക മോഹം ഉണർത്താൻ സഹായകരമാണ്. തല മെല്ലെ തലോടുകയും മുടി ഇഴകളിലൂടെ പതിയെ വിരലോടിക്കുകയും ചെയ്യുക. ഒപ്പം തന്നെ നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നൽകുക. ഇങ്ങനെ ചെയ്യുന്നത് സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് ഒപ്പം തന്നെ മനസിനു ആശ്വാസവും ധൈര്യവും നൽകും.

സ്ത്രീ ലൈംഗികതയിൽ ചെവിക്കുള്ള പ്രാധാന്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ചെവിയിലെ സ്പർശനവും ചുംബനവും സ്ത്രീ ശരീരത്തെ ഉൻമാദത്തിലെത്തിക്കുന്നു,​ സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ് ഭാഗമായ കഴുത്തിലെ മൃദുല സ്പർശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും.

മുതുകും സ്‌പൈനും പ്രധാന വികാര കേന്ദ്രങ്ങളാണ് ലൈംഗികതയെ ഉണർത്തുന്നു ഒട്ടേറെ നാഡികൾ ഇവിടെ പിണഞ്ഞുകിടക്കുന്നു ഇവിടത്തെ ഒരോസ്പർശനവും സ്ത്രീയെ ഉണർത്തുന്നു തലോടലിനു ഒപ്പം തന്നെ വിരൽ തുമ്പു കൊണ്ടു ചെറിയ സ്‌ട്രോക്കുകൾ നൽകുന്നത് സ്ത്രീക്കു കുടുതൽ ആനന്ദം നൽകും, പുറത്തെ തലോടൽ മനസിനും ശരീരത്തിനും മൊത്തമായി ഒരു 'റിഫ്രഷ്നസ്' നൽകുന്നു

പൊതുവെ ശരീരം മുഴുവൻ മൃദുല സ്പർശം ആഗ്രഹിക്കുന്ന സ്ത്രീ കുറച്ച് 'ഹാർഡ് ' ആയ സ്പർശനം കൊതിക്കുന്ന ഭാഗമാണ് വാരിഭാഗം , ഈ ഭാഗത്തെ സ്പർശനം കൊണ്ട് സ്ത്രീയെ വികാര തരളിതയാക്കാം.വാരി ഭാഗത്ത് അമർത്തി ചുംബിക്കുന്നത് സ്ത്രീയെ കൂടുതൽ മോഹിപ്പിക്കും

തുടകളിൽ കൈ കൊണ്ട് തഴുകുന്നതും ചുംബിക്കുന്നതും സ്ത്രികൾക്ക് വളരെ ഇഷ്ടമാണ് തുടയിലെ ഒരോ സ്പർശനവും ചുംബനവും കൂടുതൽ സ്‌നേഹ പരിചരണങ്ങൾ ആവശ്യപ്പെടാൻ സ്ത്രീയെ നിർബന്ധിതയാക്കും

നിരവധി ഞരമ്പുകൾ അവസാനിക്കുന്ന കാൽമുട്ടിന് പുറകു വശം സ്ത്രീയെ ഉത്തേജനത്തിന്റെ പരകോടിയിൽ എത്തിക്കും.

പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു അത് കൊണ്ട് തന്നെ പാദത്തിലെ സ്പർശനം തലച്ചോറിൽ പ്രകമ്പനം ഉണ്ടാക്കും സ്ത്രീയിൽ വികാര മുണർത്താൻ പാദങ്ങളിൽ പതിയെ തഴുകുന്നത് മൂലം സാധിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, SEXUAL HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.