കൊല്ലം: കുടുംബശ്രീയിൽ സ്ത്രീകളുടെ തർക്കത്തെ തുടർന്ന് ഭർത്താക്കൻമാരും അവരുടെ കൂട്ടുകാരും ചേരിതിരിഞ്ഞ് പരസ്പരം അക്രമം നടത്തിയ സംഘത്തിലെ രണ്ടുയുവാക്കളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ഇടയാടി കായലരികത്ത് വീട്ടിൽ സുഭാഷ് (29), പൂതകുളം ഈഴംവിള കവിത വിലാസത്തിൽ ഷാജി (39) എന്നിവരാണ് പൊലീസ് പിടിയിലായത്. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിദിൻ നളൻ, എ. ഗോപകുമാർ, എ.എസ്.ഐ പ്രദീപ് സി.പി.ഒമാരായ സായിറാം, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |