മലപ്പുറം : എം. എൽ. എ ഫണ്ടിൽ നിന്നും 25 ശതമാനം പട്ടികജാതി, വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവയ്ക്കണമെന്ന് കെ.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചോലയിൽ വേലായുധൻ സർക്കാരിനോടാവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് രാജൻ മഞ്ചേരി അദ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ വളാഞ്ചേരി, ഷീബ പള്ളിക്കൽ, ശ്രീകുമാർ കൊപ്പം, സജിത്ത് ആറ്റശേരി, വേലായുധൻ വളാഞ്ചേരി, കൃഷ്ണദാസ് പൂക്കാട്ടീരി, റോയ് വളാഞ്ചേരി, കെ.പി ശശീന്ദ്രൻ, കെ.ടി. കുഞ്ഞുണ്ണി, മണി മഞ്ചിറ, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |