കോഴിക്കോട്: ശമ്പള പരിഷ്കരണ ശുപാർശ മരവിപ്പിച്ച മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ നടപടിയിൽ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാർ മലബാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി. എരഞ്ഞിപ്പാലത്തെ ഓഫീസിന് മുന്നിൽ നടന്ന സമരം മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എ.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ടി അനിൽകുമാർ, എ.കെ ബാലൻ, ശശികുമാർ പേരാമ്പ്ര, പി.രാമദാസ് എന്നിവർ പ്രസംഗിച്ചു. കെ പരമേശ്വരൻ സ്വാഗതവും സി.വി ദാമോദരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |