കോഴിക്കോട്: ഇന്റർനെറ്റിന്റെ മൂന്നാംതരംഗം എന്നറിയപ്പെടുന്ന മെറ്റാവെഴ്സ് പ്ലാറ്റ്ഫോമിൽ മലയാളത്തിലെ ആദ്യ പുസ്തകം 'മുഹമ്മദ് നബി (സ): ചരിത്രപരതയും ചരിത്ര സ്രോതസുകളും' ഇന്ന് രാവിലെ 11ന് പ്രകാശനം ചെയ്യും. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബറുടേതാണ് രചന. വെർച്വൽ റിയാലിറ്റി ഗ്ലാസുള്ളവർക്ക് പരിപാടി ലൈവായി കാണാനാകും. വാർത്താ സമ്മേളനത്തിൽ നിച്ച് ഓഫ് ട്രൂത്ത് അഡ്മിനിട്രേറ്റർ മുഹമ്മദ് അമീർ, ദഅ്വ എം.ഡി യാസർ അറഫാത്ത്, നാസിം റഹ്മാൻ, അഖിൽ, എൻ.വി യാസർ എന്നിവർ പങ്കെടുത്തു. ഫോൺ: 9846172323.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |