കൊൽക്കത്ത: വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ പേസ് ഇതിഹാസം ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. സെപ്തംബർ 24ന് ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ നടക്കുന്ന ഏകദിനം ഇന്ത്യൻ കുപ്പായത്തിൽ 39കാരിയായ ജുലന്റെ അവസാന മത്സരമായിരിക്കും. ട്വന്റി-20യിൽ നിന്ന് ജുലൻ നേരത്തേ വിരമിച്ചിരുന്നു. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് ജുലൻ. അന്താരാഷ്ട്ര തലത്തിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 352 വിക്കറ്റുകളാണ് ജുലൻ സ്വന്തമാക്കിയത്.
2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ ജുലൻ അരങ്ങേറിയത്. 201 ഏകദിനങ്ങളിൽ നിന്നായി 252ഉം 68 ട്വന്റി- കളിൽ നിന്നായി 56ഉം 12 ടെസ്റ്റുകളിൽ നിന്നായി 44 വിക്കറ്റും ജുലൻ നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്ര് നേടയതും ഏകദിന ലോകപ്പിൽഏറ്റവും മധികം വിക്കറ്റുനേടിയതുമായ വനിതാ താരമെന്ന നേട്ടവും ജുലന് സ്വന്തമാണ്. ഏകദിന ലോകകപ്പിൽ നിന്നായി 39 വിക്കറ്റുകളാണ് ജുലന്റെ പേരിലുള്ളത്.
അഞ്ച് ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |