മട്ടാഞ്ചേരി: ലോക കൊതുകു ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും സെമിനാറും നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും ഫോർട്ടുകൊച്ചി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽവത്തി കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ നഗരസഭാ ആരോഗ്യ കാര്യ ക്ഷേമ സ്ഥിരം സമിതി ചെയർമാൻ ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്ന ഷാജൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ബയോളജിസ്റ്റ് അബ്ദുൽ ജബ്ബാർ കൊതുകുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. ജോയി , എൻ.പി .ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ.തോമസ് വി.കെ.മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |