കുറ്റ്യാടി: നരിപ്പറ്റ ആർ.എൻ.എം ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് കുന്നുമ്മൽ ലോക്കൽ നിർമ്മിക്കുന്ന സ്നേഹ ഭവനത്തിന് കുറ്റിയടിച്ചു. നരിപ്പറ്റ താവുള്ള കൊല്ലിയിൽ വാർഡ് മെമ്പർ ഷീജ.ടി.കെ കുറ്റിയിടൽ കർമം നിർവഹിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ് വടകര ജില്ലാ സെക്രട്ടറി പ്രവീൺകുമാർ, ഗൈഡ് ഡി.ഒ.സി ശശികല, കുന്നുമ്മൽ എൽ.എ സെക്രട്ടറി സബീലു റഹ്മാൻ, നിജിഷ എൻ.കെ, നരിപ്പറ്റ ആർ.എൻ.എം ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ സുധീഷ്.കെ, നന്ദനൻ.കെ.പി, അശോകൻ തരശിയിൽ, ഖാലിദ്, ശ്രീജിത്ത്, ഫാസിൽ, ജിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |