ഏഴംകുളം: കെ.എസ്.കെ.ടി.യു ഏഴംകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.ആർ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. വിവിധ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ഷീല വിജയ്, യൂണിയൻ ഏരിയ സെക്രട്ടറി എസ്.സി ബോസ് എന്നിവർ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജു രാധാകൃഷ്ണൻ ,ഷൈജ ഓമനക്കുട്ടൻ, മേഖല വൈസ് പ്രസിഡന്റ് സുരേഷ്.പി , ജോയിന്റ് സെക്രട്ടറി നിസ സലീം, എക്സിക്യൂട്ടീവ് അംഗം മോളി അജയൻ, രാജശേഖരൻ നായർ , രാധാമണി, സിജി, സുകമാരിയമ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |